ഒരു ടിപിക്കൽ പ്രവാസി വെഡ്‌ഡിങ്
ഒരുവിധം ജോലിയൊക്കെ തീർത്തു ബാക്കിയുള്ളതെല്ലാം ഹാൻഡ് ഓവർ ചെയ്തു ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സമയം 5 മണി കഴിഞ്ഞു, റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി ബാഗുകളൊക്കെ എടുത്തോടാൻ കഷ്ടിച്ചിത്തിരി സമയം കൂടിയുണ്ട്. ആദ്യമായി ഒന്ന് കല്യാണം കഴിക്കാൻ പോകുന്നതിന്റെ ടെൻഷൻ വേറെയും, അതൊന്നും ബോസ്സ്നോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ അങ്ങേർക്കു ജോലി നടന്നില്ലെങ്കിൽ വേറെ നോക്കേണ്ടി വരുമെന്ന് പറഞ്ഞാൽ മതിയല്ലോ. ബാക്കിയുള്ള പണി തീർത്തില്ലെങ്കിൽ ഇനി ഹണിമൂണിന് പോകുമ്പോൾ ലാപ്ടോപ്പും കൊണ്ടുപോകേണ്ടി വരും, ഓരോ ഗതികേട്. "നീ ഇപ്പൊ വരുന്നേ ഉള്ളോ? ടൈം ഇപ്പൊ തന്നെ ആറായി. നീ ഇന്ന് തന്നല്ലേ പോണെ?" വണ്ടി പാർക്ക് ചെയ്തു തിരിഞ്ഞപ്പോൾ ബൈജുവിന്റെ ചോദ്യം. "അതേടാ, ഓഫീസിൽ ഓരോരോ നൂലാമാലകൾ. ഓരോന്ന് തീർത്തു വിട്ടിലെങ്കിൽ അങ്ങേരു നാട്ടിലേക്കു പണി തന്നു വിടും. എന്തായാലും പാക്കിങ് ഒക്കെ ഇന്നലേ കഴിഞ്ഞു. നീ ഒന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടണം." "അത് നീ പ്രത്യേകം പറയണോ, ഞാൻ ഇവിടെ വെയിറ്റ് ചെയ്തു നിക്കുന്നത് തന്നെ അതിനല്ലേ". നമ്മുടെ ചങ്കാണ് പക്ഷെ അവനു എന്റെ കല്യാണത്തിന് കൂടാനുള്ള യോഗം ഇല്ല. പ്രവാസത്തിന്റെ ചില