ഒരു ടിപിക്കൽ പ്രവാസി വെഡ്‌ഡിങ്

simple wedding stage decoration

ഒരുവിധം ജോലിയൊക്കെ തീർത്തു ബാക്കിയുള്ളതെല്ലാം ഹാൻഡ് ഓവർ ചെയ്തു ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ  സമയം 5 മണി കഴിഞ്ഞു, റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി ബാഗുകളൊക്കെ എടുത്തോടാൻ കഷ്ടിച്ചിത്തിരി സമയം കൂടിയുണ്ട്. ആദ്യമായി ഒന്ന് കല്യാണം കഴിക്കാൻ പോകുന്നതിന്റെ ടെൻഷൻ വേറെയും, അതൊന്നും ബോസ്സ്നോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ അങ്ങേർക്കു ജോലി നടന്നില്ലെങ്കിൽ വേറെ നോക്കേണ്ടി വരുമെന്ന് പറഞ്ഞാൽ മതിയല്ലോ. ബാക്കിയുള്ള പണി തീർത്തില്ലെങ്കിൽ ഇനി  ഹണിമൂണിന് പോകുമ്പോൾ ലാപ്ടോപ്പും കൊണ്ടുപോകേണ്ടി വരും, ഓരോ ഗതികേട്.

"നീ ഇപ്പൊ വരുന്നേ ഉള്ളോ? ടൈം ഇപ്പൊ തന്നെ ആറായി. നീ ഇന്ന് തന്നല്ലേ പോണെ?" വണ്ടി പാർക്ക് ചെയ്തു തിരിഞ്ഞപ്പോൾ ബൈജുവിന്റെ ചോദ്യം. "അതേടാ, ഓഫീസിൽ ഓരോരോ നൂലാമാലകൾ. ഓരോന്ന് തീർത്തു വിട്ടിലെങ്കിൽ അങ്ങേരു നാട്ടിലേക്കു പണി തന്നു വിടും. എന്തായാലും പാക്കിങ് ഒക്കെ ഇന്നലേ കഴിഞ്ഞു. നീ ഒന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടണം."

"അത് നീ പ്രത്യേകം പറയണോ, ഞാൻ ഇവിടെ വെയിറ്റ് ചെയ്തു നിക്കുന്നത് തന്നെ അതിനല്ലേ". നമ്മുടെ ചങ്കാണ് പക്ഷെ അവനു എന്റെ കല്യാണത്തിന് കൂടാനുള്ള യോഗം ഇല്ല. പ്രവാസത്തിന്റെ ചില പ്രശ്നങ്ങൾ ഇതൊക്കെയാണ്. "നിന്റെ വീടും കല്യാണപന്തലും ഒക്കെ നല്ല സ്റ്റൈലായി ഡെക്കറേറ്റ് ചെയ്തിട്ടുണ്ടല്ലോ. ഉഷാറായി ട്ടോ! കണ്ടിട്ട് എനിക്കും വരാൻ നല്ല മൂഡുണ്ട്."

"ങേ നീ അതെപ്പോ കണ്ടു? ഞാൻ കണ്ടില്ലല്ലോ?" "നീ നമ്മുടെ ഗ്രൂപ്പിൽ നോക്കിയേ, സിജോ നിന്റെ വീട്ടിൽ പോയിരുന്നു അവൻ പോസ്റ്റിയതാ. എന്തായാലും വർക്ക് കലക്കി, പയ്യന്മാരൊക്കെ നല്ല കമന്റിട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലിതു ഫസ്റ്റാ, എന്തായാലും നിന്റെ കല്യാണം ശരിക്കും പൊളിക്കും. നീ ഈ ഫോട്ടോസ് ഒക്കൊന്നു നോക്കിയേ"

അതും പറഞ്ഞു അവൻ ഫോൺ എന്റെ നേരെ നീട്ടി. ഇന്ന് ഫുൾ ജോലി തിരക്കായതോണ്ട് നെറ്റിൽ തന്നെ കയറാൻ പറ്റിയില്ലായിരുന്നു. "നീ പറഞ്ഞത് ശരിയാണല്ലോ, ഡെക്കറേഷൻ കലക്കിയിട്ടുണ്ട്. ഇതിനി എന്റെ വീട് തന്നെ ആവും ല്ലേ? സത്യം പറഞ്ഞാൽ നാട്ടിലെ ഒരുക്കങ്ങൾ എങ്ങനെയാവും എന്നോർത്ത് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു, അതിപ്പോ പോയി. നാട്ടിൽ ആരും ഫ്രീ അല്ലാത്ത കാരണം കല്യാണത്തിന്റെ ഫുൾ വർക്കും ഒരു വെഡ്‌ഡിങ് പ്ലാനിംഗ് കമ്പനിയെ ഏല്പിച്ചതായിരുന്നു, അതെന്തായാലും  ഒരു നല്ല തീരുമാനം ആയി. ഇത് അവർ കാണിച്ചു തന്നതിനേക്കാളും കേമമായിട്ടുണ്ട്"
wedding home frontal decor and sitting arrangements

"എന്നാലും നീ ഇവിടിരുന്നോണ്ട് ഇതൊക്കെ ഒപ്പിച്ചല്ലോ? കാശു കുറേ പൊട്ടിച്ചുകാണുമല്ലോ?" "എവിടെ? അതിനു മാത്രമൊന്നുമായില്ല, ഇത് നമ്മുടെ റാഫിയുടെ പെങ്ങളെ കല്യാണത്തിന്റെ ഇവന്റ് എടുത്ത ടീം ആണ്. കോഴിക്കോടുള്ള ഫ്രിസ്കോ ഇവെന്റോ. ഡിസൈനും അറേഞ്ച്മെന്റ്‌സും ഒക്കെ ആദ്യമേ ഫോണിലും ഇമെയിലും ഒക്കെയായി ഉറപ്പിച്ചു. പിന്നെ സത്യം പറഞ്ഞാൽ അഡ്വാൻസ് കൊടുത്തതല്ലാതെ വേറെ പണിയൊന്നും ഞാൻ അറിഞ്ഞില്ല. ഇൻവിറ്റേഷൻ കാർഡിന്റെ ഡിസൈൻ തൊട്ടു എല്ലാം അവർ നന്നായി ചെയ്തിട്ടുണ്ട് "

"കല്യാണമൊക്കെ ഒരിക്കലല്ലേ ഉള്ളൂ, പിന്നെ നമ്മള് പ്രവാസികൾ നടത്തുമ്പോൾ അതിനിത്തിരി മോഡി കൂടുതൽ വേണമല്ലോ. നീ ഫോൺ നോക്കി സമയം കളയാതെ പെട്ടെന്ന് ഫ്രഷ് ആയി വാ, നിന്റെ വീട്ടിലേക്കു തന്നെയല്ലേ പോണേ. ഞാൻ പെട്ടിയൊക്കെ വണ്ടിയിൽ വെക്കാം"

Comments

Popular Posts